വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം. 

കൊല്ലം : കൊല്ലം മയ്യനാട് ഒന്നര വയസുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ സ്വദേശികളായ രാജേഷ് - ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്. സാരമായ പരുക്കുകളോടെ ഒന്നര വയസുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അർണവിനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിച്ചു.

സംഭവ സമയത്ത് ഒന്നരവയസുകാരന്റെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നിലവിളികേട്ട നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ തലക്കും മുഖത്തുമടക്കം 20 പരിക്കുകളുണ്ട്. പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നത് കൊണ്ട് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.

Read More : സ്നേഹപൂര്‍വ്വം വിളിച്ച് വരുത്തിയ തെരുവ് നായയെ യുവാവ് വീട്ടു വളപ്പിലേക്ക് വലിച്ചെറിഞ്ഞു

ഒന്നരവയസുകാരനുനേരെ ഇരുപതോളം തെരുവുനായ്ക്കളുടെ ആക്രമണം