കോഴിക്കോട്: കള്ള് ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങില്‍ നിന്ന് വീണു മരിച്ചു. കൊടുവള്ളി ഞെള്ളോരറമ്മല്‍ നിജീഷ് (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ പാലക്കുറ്റിയില്‍ കള്ള് ചെത്താനായി തെങ്ങില്‍ കയറവെയാണ് അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്ദ്രന്റെയും ശോഭനയുടെയും മകനാണ് നിജീഷ്. മിനില ഭാര്യയും നിഞ്ജുഷ സഹോദരിയുമാണ്.