മറ്റ് ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികൾ വയനാട്ടിലെ പുഴയോരങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട് അവധിദിനങ്ങൾ ആഘോഷമാക്കുന്നു. പരമ്പരാഗത ചൂണ്ടകളും യന്ത്ര ചൂണ്ടകളും ഉപയോഗിച്ച് ചെമ്പല്ലി, വാള, വരാൽ തുടങ്ങിയ മത്സ്യങ്ങളെയാണ് ഇവർ പിടിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്നുള്ള ഈ വിനോദം അവർക്ക് വലിയ സന്തോഷം നൽകുന്നു.
വയനാട്: ജില്ലയിലെ പുഴയോരങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട് അവധിദിനങ്ങള്‍ ആഘോഷമാക്കുകയാണ് മറ്റ് ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾ. അയല്‍ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരടക്കം നാട്ടിലെത്തുമ്പോള്‍ ചൂണ്ടയിടുന്നതിനായി ജലാശയങ്ങളിലേക്ക് എത്തുകയാണ്. യന്ത്ര- ഏറുചൂണ്ടകളും, പരമ്പരാഗത കോല്‍ചൂണ്ടകളും എല്ലാം ഉപയോഗിച്ചാണ് മീന്‍പിടുത്തം. ജോലി തിരക്കിനിടയില്‍ കിട്ടുന്ന അവധി ദിനങ്ങളാണ് ഇവര്‍ ഇത്തരത്തില്‍ ആഘോഷമാക്കി മാറ്റുന്നത്.
മഴ ശക്തമായില്ലെങ്കിലും ഇപ്പോഴും ജില്ലയിലെ പുഴയോരങ്ങള്‍ മീന്‍പിടുത്തക്കാരെകൊണ്ട് സജീവമാണ്. ജോലി തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന അവധി ദിനങ്ങള്‍ ഇവര്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തുകയാണ് പതിവ്. പിന്നീട് നേരെ പുഴയോരങ്ങളിലേക്കും എത്തി മീന്‍പിടിത്തുത്തതില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പരമ്പാരഗത മീന്‍പിടുത്ത രീതിയായ കോല്‍- ഏറുചൂണ്ടകള്‍ക്ക് പുറമെ യന്ത്ര ചൂണ്ടയുമൊക്കെ ഉപയോഗിച്ചണ് മീന്‍പിടുത്തം. തിരക്കുപിടിച്ച ജീവിതത്തിനിടെ ഇത്തരം നിമിഷങ്ങള്‍ വളരെ സന്തോഷം നല്‍കുന്നതാണെന്നാണ് ഇവര്‍ പറയുന്നു.
ചെമ്പല്ലി, വാള, തോണിക്കടവന്‍, തിലോപ്പിയ, വരാല്‍, കൂരി, കാരി, മുഷി, നാടന്‍ പരല്‍ തുടങ്ങിയ വിവിധ ഇനം മത്സ്യങ്ങളാണ് ജില്ലയിലെ പുഴകളില്‍ നിന്ന് ചൂണ്ടയില്‍ ലഭിക്കുന്നത്. മത്സ്യപിടുത്തം ഹോബി ആക്കിയവര്‍ പുഴയോരങ്ങളില്‍ താമസിച്ചും മത്സ്യം ബന്ധനത്തിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ വന്യമൃഗശല്യം ഉള്ളതിനാല്‍ രാത്രി ചൂണ്ടയിട്ടുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.


