കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. 

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട രണ്ട് കുട്ടികൾ മരിച്ചു. 13ഉം14ഉം വയസുള്ള പാറക്കടവ് സ്വദേശികളായ റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും. കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. 

Asianet News Live | Nehru Trophy Boat Race | PV Anvar | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്