Asianet News MalayalamAsianet News Malayalam

ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോൾ

ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

train passenger found dead in chennai mangalore mail apn
Author
First Published Sep 18, 2023, 11:18 AM IST

കണ്ണൂർ : ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു. രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാൾ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Asianet News  

 

 

Follow Us:
Download App:
  • android
  • ios