ആലപ്പുഴയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കുട്ടനാട്: നീയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്‍-68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവിരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നീയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട് നടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: സൂസന്‍ ഫിലിപ്പ്. മക്കള്‍: അരുണ്‍ ഫിലിപ്പ്, കിരണ്‍ ഫിലിപ്പ്, തരുണ്‍ ഫിലിപ്പ്. മരുമക്കള്‍: ലിജോ, ഫെബി, ജെന്നി

ട്യൂഷൻ പോകാത്തതിന് വഴക്ക് പറഞ്ഞു, 11 കാരി വീട്ടിലെ ഫാനിൽ തൂങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അതേസമയം വയനാട്ടിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു എന്നതാണ്. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ മാത്യൂ (45) ആണ് ഭൂദാനത്ത് വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ സാബു സഞ്ചരിച്ച സ്‌കൂട്ടര്‍ ഭൂദാനത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിറകുവശത്ത് വന്നിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേലിയമ്പം ദേവീവിലാസം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ ജീവനക്കാരനാണ് സാബു. മത്തച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി(അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: അനോണ്‍ സാബു, ബേസില്‍ സാബു).