കായംകുളത്ത് നിന്ന് അഗ്നിശമനസേന എത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. 

ഹരിപ്പാട്: കരിയിലയിൽ നിന്ന് തീപടർന്ന് പുരയിടത്തിലെ മരം കത്തി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മുതുകുളം മായിക്കൽ ക്ഷേത്രത്തിന് സമീപമുളള വീടിന്‍റെ പുരയിടത്തിൽ നിന്നിരുന്ന പാലമരമാണ് കത്തിയത്. കായംകുളത്ത് നിന്ന് അഗ്നിശമനസേന എത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. 

വെളളം പമ്പ് ചെയ്യാനായി വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നതിനാൽ ഒരു മണിക്കൂറോളം മുതുകുളത്തും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.