Asianet News MalayalamAsianet News Malayalam

ഉഗ്രശബ്ദത്തോടെ മരം പൊട്ടിവീണു; തൃശ്ശൂര്‍ സെൻ്റ് തോമസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ ആലുവ നഗരത്തിൽ കനത്ത വെള്ളക്കെട്ടുണ്ടായി. പുളിഞ്ചുവട് എറണാകുളം റോഡിൽ വെള്ളം കയറി

Tree fell down at Thrissur st thomas road
Author
First Published May 24, 2024, 10:03 AM IST

തൃശൂർ: ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം പൊട്ടി വീണു. തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും ദൃക്സാക്ഷി തിലകൻ പ്രതികരിച്ചു. ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്. 

കനത്ത മഴയിൽ ആലുവ നഗരത്തിൽ കനത്ത വെള്ളക്കെട്ടുണ്ടായി. പുളിഞ്ചുവട് എറണാകുളം റോഡിൽ വെള്ളം കയറി. പരിസരത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ട ബോട്ട് തകർന്നു. പൊട്ടി കാർത്തിക എന്ന ബോട്ടാണ് കനത്ത കാറ്റിൽ തകർന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാലിൻ്റെ കൊമ്പ് പൊട്ടിവീണു. രാവിലെ 9 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിച്ചത്. വൈദ്യുതി ലൈൻ പൊട്ടി, ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേന എത്തി മരകൊമ്പ് മുറിച്ചു മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios