അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു.

മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തകര്‍ന്നു വീണ വൈദ്യുത പോസ്റ്റിന്‍റെ ഭാഗം കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

YouTube video player