ഭാര്യയുടെ ഗാർഹിക പീഡന പരാതിയിലായിരുന്നു കോടതി വിധി പറയാനിരുന്നത്
പത്തനംതിട്ട: വിധി കേൾക്കാൻ പത്തനംതിട്ട കോടതിയിലെത്തിച്ച (Pathanamthitta Court) വിചാരണ തടവുകാരൻ (Trial Prisoner) മരിച്ചു. ആറന്മുള സ്വദേശി ടി പി ബിജുവാണ് വിചാരണയ്ക്കൊടുവിൽ (Trial) വിധിവരുന്നതിന് (Judgment) തൊട്ടുമുമ്പ് മരിച്ചത്. വിചാരണക്കിടെ കോടതിയിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പത്തനംതിട്ട ജനറൽ അശുപത്രിയിലെത്തിയെങ്കിലും (General Hospital) ഇയാളെ രക്ഷിക്കാനായില്ല.
അശുപത്രിയിൽ വച്ച് രക്തം ഛർദ്ദിച്ചതോടെ അവസ്ഥ മോശമാകുകയായിരുന്നു. പിന്നാലെ ഇയാളുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയുടെ ഗാർഹിക പീഡന പരാതിയിലായിരുന്നു കോടതി വിധി പറയാനിരുന്നത്. ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ ആറ് മാസമായി ആലപ്പുഴ ജയിലിലായിരുന്നു ബിജു. കേസിൽ ഇന്ന് വിധി വരാനിരിക്കെയാണ് ഇയാൾ മരിച്ചത്. മൃതദേഹം പോസ്റ്റമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അസ്വാഭാവികത ഒന്നുമില്ല, അഞ്ച് സെം പാസായവർക്കാണ് പ്രവേശനം നൽകിയത്; വിശദീകരണവുമായി സർവകലാശാല
ഇനിയും പിടി തരാതെ കുറുക്കൻമൂലയിലെ കടുവ, പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
