ഇടുക്കി: രാത്രി ഉറങ്ങുന്നതിടെ  വസ്ത്രത്തിൽ തീ പടർന്ന് ആദിവാസി യുവതിക്ക് പൊള്ളലേറ്റു. ഇടമലക്കുടി പരപ്പയാർ കുടിയിൽ രേവതിക്കാണ് തിങ്കളാഴ്ച രാത്രിയിൽ പൊള്ളലേറ്റത്. തണുപ്പകറ്റാൻ വീട്ടിനുള്ളിൽ തീകത്തിച്ചാണ് രേവതി കിടന്നത്. ഉറക്കത്തിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു.

രാത്രിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും കാലവർഷത്തിൽ റോഡ് പൂർണ്ണമായി ഇല്ലാതായത് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് തിരിച്ചടിയായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.