ബത്തേരി: വയനാട് കെണിച്ചിറയില്‍ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എടലാട്ട് കോളനി നിവാസിയായ മുരുകനെയാണ് തലയ്ക്ക് മാരകമായി പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനുമായുള്ള തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണ് വിവരം. സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.