കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്‍റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്.
കൊല്ലം (Kollam) പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം (Teacher Attacks Student). പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ പിന്‍കാലും തുടയും ചൂരലു കൊണ്ട് അടിച്ച് പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും (Child Line) പൊലീസിലും പരാതി നല്‍കി.
അടി എന്നു പറഞ്ഞാല്‍ പോര. ഇറച്ചി അറുക്കും പോലെയാണ് നാലാം ക്ലാസുകാരിയുടെ കാലില്‍ ട്യൂഷന്‍ ടീച്ചര്‍ ചൂരല്‍ പ്രയോഗം നടത്തിയിരിക്കുന്നത്. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരുപിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.
കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്‍റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. വീട്ടില്‍ പറയരുതെന്ന് ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് കുട്ടിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അയല്‍വാസി കൂടിയായ അധ്യാപികയ്ക്കെതിരെ മാതാപിതാക്കള്‍ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ പരിശോധന, പെണ്‍കുട്ടിയുടെ വസ്ത്രമഴിപ്പിച്ചു; പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍
മൈസൂരു മാണ്ഡ്യയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ക്ലാസ് മുറിയില്‍ പെണ്‍കുട്ടി വസ്ത്രമഴിക്കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ വിളിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയിലടച്ച് പരിശോധനക്കെത്തി, ശാസ്ത്രാധ്യാപിക അറസ്റ്റില്‍
കൊവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് പരിശോധനയ്ക്ക് കൊണ്ടുവന്ന അമേരിക്കന്‍ അധ്യാപിക അറസ്റ്റിലായി. കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ സമീപപ്രദേശത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുമ്പോഴാണ് 13 വയസ്സുകാരനായ മകനെ ഇവര്‍ കാറിന്റെ ഡിക്കിയില്‍ അടച്ചത്. തനിക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
