തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബ വഴക്കാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചതോടെയാണ് പോലീസിന് തിരിച്ചടിയായത്.
തിരുവനന്തപുരം: തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസിൽ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബ വഴക്കാണെന്നുമുള്ള പ്രതിയുടെ നിർണ്ണായക വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പോലീസായിരുന്നു കേസെടുത്തിരുന്നത്.


