Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ ഓണം സ്‍പെഷ്യൽ ഡ്രൈവിൽ കുടുങ്ങി മൂന്ന് യുവാക്കൾ, ഒരാൾ ഓടി രക്ഷപ്പെട്ടു; രണ്ടര കിലോ കഞ്ചാവ് പിടിച്ചു

നാല് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ എക്സൈസുകാരെ കണ്ട് ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

two and a half kilogram ganja seized from four young men in Alappuzha one of them fled when they spotted
Author
First Published Sep 12, 2024, 9:44 PM IST | Last Updated Sep 12, 2024, 9:44 PM IST

ആലപ്പുഴ: ആലപ്പുഴയിൽ വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരെയാണ് ഓണം സ്‍പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധയിൽ എക്സൈസ് സംഘം പിടികൂടിയത്. 

നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. 2.550 കിലോ കഞ്ചാവിനൊപ്പം, കഞ്ചാവ് വിറ്റുകിട്ടിയ 18000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും എക്സൈസുകാർ പിടിച്ചെടുത്തു. രക്ഷപ്പെട്ട നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി എ ഡിവിഷൻ സ്വദേശി മനോജിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios