മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു പ്രതികൾ സഹോദരങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 

ആലപ്പുഴ: സഹോദരങ്ങളെ ആക്രമിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. തുമ്പോളി കല്ലുപുരയ്ക്കൽ ജോസഫിനെയും സഹോദരൻ വിപിനെയും മാരകമായി പരിക്കേൽപ്പിച്ചെന്ന കേസിൽ തുമ്പോളി വെളിയിൽ വീട്ടിൽ ആകാശ് (19), മാവുങ്കൽ വീട്ടിൽ അനൂപ് (20) എന്നിവരെയാണ് നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം. കെ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആലപ്പുഴയിൽ സഹോദരങ്ങൾക്ക് നേരെ പ്രതികളുടെ ആക്രമണമുണ്ടായത്. ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം