ബത്തേരിയിൽ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ അമ്പലത്ത്ര പൊലീസിന് കൈമാറും

കാസർകോട് : നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ കാസർകോട് അമ്പലത്തറ ഗുരുപുരത്ത് നിന്നും കണ്ടെടുത്ത കേസിൽ രണ്ടുപേരെ ബത്തേരി പൊലീസ് പിടികൂടി. പെരിയ സ്വദേശി അബ്ദുൽ റസാക്ക്, സുലൈമാൻ എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ബത്തേരിയിൽ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പ്രതികളെ അമ്പലത്തറ പൊലീസിന് കൈമാറും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 2000 ത്തിൻ്റെ നിരോധിത നോട്ടുകൾ കണ്ടെത്തിയത്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുൽ റസാഖ് എന്നയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ കോടികളുടെ നിരോധിത നോട്ടുകളുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കർണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം. ഈ നോട്ടുകൾ എന്തിനാണ് ഉപയോഗിക്കുന്നതെന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.