10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസാണിത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ചില്ലറ വില്പനക്കായി എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന നല്ലളം സി കെ ഹൗസില്‍ ഷാക്കില്‍(29) ആണ് അറസ്റ്റിലായത്. 14 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊളത്തറയില്‍ വെച്ച് ആണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസാണിത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. 

ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബുവിന്റെയും ഇന്റിലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖല എക്‌സൈസ് സ്‌ക്വാഡ് എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.

അതേസയം കോഴിക്കോട് നടത്തിയ പരിശോധനയിൽ നഗരത്തിൽ നിന്ന് മറ്റൊരു യുവാവിനെ ലഹരി വസ്തുക്കളുമായി പിടികൂടി. ഇരുചക്ര വാഹനത്തില്‍ ലഹരി വില്പന നടത്തുന്നതിനിടെ പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസി (29) നെയാണ് 70 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. പ്രതി വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിയുടെ പേരില്‍ മുന്‍പും മയക്ക് മരുന്ന് കേസ് ഉണ്ടായിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ അരലത്തോളം രൂപ വില വരും

സിവില്‍ സ്റ്റേഷന്‍ എക്‌സ്‌ക്ലൂസിവ് ക്ലബ്ബിന് സമീപം വെച്ച് വെള്ളിയാഴ്ച കൊളത്തറ സ്വദേശി അജുല്‍ ഹര്‍ഹാന്‍, ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷഹീല്‍ എന്നിവരെ 2.5 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഹുണ്ടായി കാറും കസ്റ്റഡിയിലെടുത്തു.