ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലും ആയി സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
കൊച്ചി: ഞാറയ്ക്കലിൽ 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഞാറയ്ക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26) നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് ( 32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലും ആയി സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വിൽപ്പനയ്ക്കായി ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്നതാണ് രാസലഹരിയെന്ന് പൊലീസ് പറഞ്ഞു. ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് ടീം, റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, എസ്എച്ച്ഒ സിഎസ് നെൽസൻ, എസ്ഐമാരായ സച്ചിൻ എസ് കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


