കോട്ടയം: കോട്ടയം കുറുവിലങ്ങാട് പാറമടയിൽ അപകടം. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികൾ മരിച്ചു. പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ പാറ പൊട്ടി വീഴുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു അപകടം.