Asianet News MalayalamAsianet News Malayalam

കോഴിക്കോട് തകര്‍ന്ന സ്ലാബുകള്‍ മരണക്കെണിയാകുന്നു; മൂന്ന് മാസത്തിനിടെ രണ്ടുപേര്‍ ഓടയില്‍ വീണ് മരിച്ചു

ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് വയോധികൻ മരിച്ചത്. ഇത്തരത്തിൽ പ്രദേശത്ത് മൂന്ന് മാസത്തിനിടെ രണ്ടുപേർ തുറന്ന് കിടന്ന ഓടയിൽ വീണ് മരിച്ചു. 

two dies after falling into drain in kozhikode within three months
Author
Kozhikode, First Published Nov 5, 2021, 9:10 AM IST

കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കോഴിക്കോട് (kozhikode) നഗരത്തിലെ ഓവുചാലുകള്‍ നവീകരിക്കാന്‍ നടപടിയില്ല. പൊളിഞ്ഞതും തുറന്ന് കിടക്കുന്നതുമായ കോണ്‍ക്രീറ്റ് സ്ളാബുകള്‍ മരണക്കെണിയായി മാറുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് ഒളവണ്ണ പഞ്ചായത്തിലെ (olavanna panchayath) പാലാഴിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് വയോധികൻ മരിച്ചത്. ഇത്തരത്തിൽ പ്രദേശത്ത് മൂന്ന് മാസത്തിനിടെ രണ്ടുപേർ തുറന്ന് കിടന്ന ഓടയിൽ വീണ് മരിച്ചു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തു. സമാന അവസ്ഥയിലാണ് നഗരത്തിലെ പല ഓടകളും.

കോഴിക്കോട് ബഷീർ റോഡിലുള്ള ഓടകളിൽ ചിലതിന് സ്ലാബ് ഇല്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടകളിൽ പലതും പൊട്ടിക്കിടക്കുന്നു. സിഎച്ച് മേൽപ്പാലത്തിലെ ഓടകൾ കാലങ്ങളായി തകർന്ന് കിടക്കുകയാണ്. അശോകപുരം ഭാഗത്ത് തകർന്ന സ്ലാബുകൾക്ക് മുകളിൽ പുതിയ സ്ലാബിട്ടതും അപകടാവസ്ഥയുണ്ടാക്കുന്നു. കാൽനടയാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നതാണ് ഓടകളുടെ ഈയവസ്ഥ. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഓടകൾ നന്നാക്കാനായി തുടർനടപടികൾ സ്വീകരിക്കാൻ പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മേയറുടെ മറുപടി.

Follow Us:
Download App:
  • android
  • ios