അടൂർ: അടൂർ റവന്യു ടവറിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു. വഴിയാത്രക്കാരാണ് മരിച്ച രണ്ട് പേരും. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.