മരിച്ച രണ്ടാമത്തെയാളെ കുറിച്ചുള്ള വിവരം അറിവായിട്ടില്ല. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. 

തിരുവനന്തപുരം : സംസ്ഥാന പാതയിൽ പാലോട് സാമി മുക്കിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, രണ്ട് യുവാക്കൾ മരിച്ചു. ചള്ളിമുക്ക് സ്വദേശി നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. എതിർ ദിശകളിൽ നിന്നെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. 

YouTube video player

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു. തീർത്ഥാടകരിൽ ആരുടേയും നില ഗുരുതരമല്ല. 

വീട് പാലുകാച്ചല്‍ ക്ഷണിക്കാന്‍ പോകവേ അപകടം; ഭര്‍ത്താവിന് പിന്നാലെ ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു

ലക്കിടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വയനാട് ലക്കിടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി കയ്പ്പഞ്ചേരി സ്വദേശി പവൻ സതീഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു പുനലിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയായ പവൻ സതീഷ് കോളേജിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.