പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സാബുവിനെയാണ് മദ്യപിച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ചേർന്ന് മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ കരുംകുളം കണ്ണാടി പള്ളിക്ക് സമീപത്താണ് സംഭവം.

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച രണ്ടുപേരെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം മേടവിളാകം വീട്ടിൽ ജോർജ് (40), മേടവിളാകം വീട്ടിൽ ക്രിസ്തുദാസ് (67), എന്നിവരാണ് അറസ്റ്റിലായത്. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സാബുവിനെയാണ് മദ്യപിച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ചേർന്ന് മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ കരുംകുളം കണ്ണാടി പള്ളിക്ക് സമീപത്താണ് സംഭവം.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസിൽ പൂവാറിൽ നിന്നും കയറിയ രണ്ടുപേരും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറിനോട് തട്ടി കയറി അസഭ്യം പറയുകയും മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരംകുളം പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജൂലൈ മാസത്തില്‍ കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായിരുന്നു. വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനെ (23) ആണ് വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ മർദ്ദിച്ചത്.

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു യുവാവും പെൺ സുഹൃത്തും.ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിച്ചതിന് പിന്നാലെയാണ് മര്‍ദനമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം