വാടാനപ്പള്ളി തളിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ പിടികൂടി

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ പിടികൂടി. മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു. മെയ്ദുള്‍ ഷെയ്ഖ് (27) ആണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. മേഖലയില്‍ കഞ്ചാവ് കടത്തിലെ മുഖ്യ കണ്ണികളില്‍ ഒരാളായ വാടാനപ്പള്ളി തോപ്പില്‍ ആഷിക് ആണ് രക്ഷപ്പെട്ടത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാടാനപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടാനായത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. സുധീരന്‍, കെ.ആര്‍. ഹരിദാസ്, ഗ്രേഡ് സി.ഇ.ഒമാരായ സി.കെ. ചന്ദ്രന്‍, മധു, എക്‌സൈസ് ഡ്രൈവര്‍ വി. രാജേഷ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം