ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ. വണ്ടിപ്പെരിയാറിലാണ് സംഭവം. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവർ ശൃം മുഖൻ, എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥിനികൾ മറന്നുവെച്ച ഉച്ചഭക്ഷണം കൊടുക്കാനായി മാതാവ് എത്തിയപ്പോഴാണ് കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ലെന്ന വിവരം മനസിലായത്. 

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേക്കടി തമിഴ്നാട് ടിഎൻഇബി പരിസരത്ത് വച്ച് ഇവരെ കണ്ടെത്തിയത്. ജീവയും മുതിര്‍ന്ന പെൺകുട്ടിയും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ സഹായിക്കാനായി എത്തിയ സുഹൃത്താണ് ഓട്ടോ ഡ്രൈവർ. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.