ഇടുക്കി:  കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ സ്ഥലം വിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞയറാഴ്ച രാത്രിയോടെയാണ് കൊവിഡ് പോസ്റ്റീവായതിനു പിന്നാലെ അതിഥി തൊഴിലാളികള്‍ ഫോണ്‍ സ്വീച്ച് ചെയ്ത് സ്ഥലം വിട്ടത്. െ

നടുംകണ്ടം പൊലീസും ആരോഗ്യവകുപ്പും സംയുക്തമായായണ് അന്വേഷണം നടത്തുന്നത്. മധ്യപ്രദേശ് സ്വദേശികള്‍ക്കാണ് ജോലി സ്ഥലത്തുനിന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളികളെ കുറിച്ച് യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല. 

ഇവര്‍ മറ്റ് തോട്ടങ്ങളില്‍ രോഗം മറിച്ചുവെച്ച് ജോലിയില്‍ കയറിയിരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ രോഗം കണ്ടെത്തിയവരെ ബൈസന്‍വാലിയിലെ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികളെ കണ്ടെത്തിയത്.