Asianet News MalayalamAsianet News Malayalam

പാഞ്ഞെത്തിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പോസ്റ്റ് ഒടിഞ്ഞ് വീണു; 4 യാത്രക്കാരിൽ 2 പേർക്ക് പരിക്ക്

മലപ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഇലക്ട്രിക്ക് പോസ്റ്റ് അപകടത്തിൽ പൂർണമായും തകർന്നു, മൂന്നായി ഒടിഞ്ഞു

two passengers seriously injured in accident at Calicut
Author
First Published Aug 7, 2024, 6:11 PM IST | Last Updated Aug 7, 2024, 6:11 PM IST

കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാറിൽ യാത്ര ചെയ്ത രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുത്തപ്പൻപുഴ റോഡിലെ നടുക്കണ്ടത്തിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. കാറിൽ  4 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലപ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഇലക്ട്രിക്ക് പോസ്റ്റ് അപകടത്തിൽ പൂർണമായും തകർന്നു, മൂന്നായി ഒടിഞ്ഞു. ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios