അടികൊണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ആലപ്പുഴ: പുന്നമട തോട്ടാതോട് പാലത്തിനു സമീപം വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിൽ ഹെൽമെറ്റ് കൊണ്ടടിച്ച് മുറിവേല്പിച്ച കേസിൽ രണ്ട് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അടികൊണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തത്തമ്പളളി മാമൂട് സ്വദേശി പ്രജിത്ത് (30), മാമൂട് സ്വദേശി സാജൻ ( 37) എന്നിവരെയാണ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
Add Asianetnews as a Preferred Source

