ഹരിപ്പാട്: ഇരുചക്രവാഹന വർക്ക് ഷോപ്പിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. വർക്ക് ഷോപ്പ് ജീവനക്കാരനായ അഭിലാഷ്, ചിങ്ങോലി സ്വദേശി സുനിൽകുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ എൻടിപിസി പ്ലാന്റിന് കിഴക്കുവശം റോഡിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടുവീലർ വർക്ക് ഷോപ്പിലാണ് സംഭവം നടന്നത്. അഭിലാഷിന‌് തലയ്ക്ക് പുറകിലാണ് പരിക്കേറ്റത്. സുനിൽ കുമാറിന്റെ ഇടത് കൈക്ക് ഒടിവുണ്ട് കൂടാതെ കാലിനും മുറിവേറ്റിട്ടുണ്ട്. മുൻ വൈരാഗ്യം ആണ് സംഘർഷത്തിന് പിന്നിലെന്ന് കരുതുന്നു. കരീലകുളങ്ങര പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Read Also: വാങ്ങിയിട്ട് രണ്ട് ദിവസം, സ്ഥിരമായി വഴിയിലാക്കി പുത്തന്‍ ബൈക്ക് ; പരാതിയുമായി യുവാവ്