Asianet News MalayalamAsianet News Malayalam

കാഞ്ഞങ്ങാട് റെയില്‍വെ ട്രാക്കിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി.

 Two people were found dead after being hit by a train near the kanhangad railway track
Author
First Published Aug 3, 2024, 9:51 PM IST | Last Updated Aug 3, 2024, 9:51 PM IST

കാസര്‍കോട്: കാഞ്ഞങ്ങാട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്  മുത്തപ്പനാർകാവിന് സമീപമാണ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തപ്പനാർകാവിലെ ഗംഗാധരൻ (63) മൂവാരികുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്.

റെയില്‍വെ ട്രാക്കിന് സമീപമാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ സന്നദ്ധ സേവനത്തില്‍ നിയന്ത്രണം; പ്രവേശനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

 

Latest Videos
Follow Us:
Download App:
  • android
  • ios