സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്, 20 പേർക്ക് പരിക്കേറ്റു
നേർക്ക് നേരെയുള്ള ഇടിയിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്.
പാലക്കാട്: പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നേർക്ക് നേരെയുള്ള ഇടിയിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Also Read: 5 വയസുകാരി വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ച നിലയിൽ