Asianet News MalayalamAsianet News Malayalam

മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റി; 17,000 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ

Two shutters of Meetna Thadayana pulled down by anti socials 17000 families drinking water scarcity
Author
First Published Apr 10, 2024, 10:09 AM IST

ഒറ്റപ്പാലം: മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്.

കാട്ടുമാടം മനയില്‍ മോഷണം; പുരാതന വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങളും കവർന്നു

ഒരു ഷട്ടർ തടയണയുടെ മുകളിൽ അഴിച്ചുവച്ച നിലയിലും മറ്റൊന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios