കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ് ആണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറയിത്.

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട സ്വദേശി അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ സ്വദേശി ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്. വൈകീട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ് ആണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറയിത്. അപകടത്തിൽ ബസിന് അടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അതിനിടെ കൊല്ലത്ത് അടൂർ-ഭരണിക്കാവ് റോഡിലും അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിനിമാപറമ്പ് ജങ്ഷന് സമീപമാണ് വാഹനാപകടം ഉണ്ടായത്. റോഡ് മുറിച്ചു കിടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തി. സിനിമ പറമ്പിൽ ഹോട്ടലിൽ ജോലിചെയ്യുന്ന രാമചന്ദ്രനാണ് അപകടത്തിൽ പരിക്കേറ്റേത്.

Read More :  പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്; വ്യാജ വാർത്തയിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്