ഉത്സവം നടക്കുന്ന മലനടക്ക് ചേര്‍ന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിന്റെ ബഹളത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണ വിവരം വൈകിയാണ് ചുറ്റിനുമുള്ളവർ അറിഞ്ഞത്.

കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവര്‍ എസ്എന്‍ഡിപി യൂണിയന്‍ നടത്തുന്ന സിവില്‍ സര്‍വീസ് കോച്ചിംങ് ക്‌ളാസില്‍ പങ്കെടുത്തിരുന്നു. ഉത്സവം നടക്കുന്ന മലനടക്ക് ചേര്‍ന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിന്റെ ബഹളത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണ വിവരം വൈകിയാണ് ചുറ്റിനുമുള്ളവർ അറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു. 

സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ, തൃശൂരിലെ കൊലപാതകത്തിൽ നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ (Brother)കുഴിച്ച് മൂടിയത് ജീവനോടെയെന്ന് ( Buried alive) കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ (Babu Murder) നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. 

മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു... കൂടുതൽ ഇവിടെ വായിക്കാം സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ, തൃശൂരിലെ കൊലപാതകത്തിൽ നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്