കാസർകോട്: കാസർകോട് പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വിദ്യാർത്ഥികളാണ്.

മരിച്ച രണ്ട് പേരും സഹോദരൻമാരുടെ മക്കളാണ്. ചൈത്രവാഹിനിപ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷമായിരിക്കും സംസ്കാരം.