തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്

കൊച്ചി : പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും തിരിച്ചു അറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഡരുഡ ബസിന് അടിയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയർഫോഴ്സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന 7 യാത്രിക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു, എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

YouTube video player