പൊലീസ് സംഘത്തെ കണ്ട ഉടൻ തന്നെ മണൽ വാരാനായി എത്തിയവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.  

ആലപ്പുഴ: അനധികൃതമായി തീരത്തുനിന്ന് മണൽ കടത്തുന്നതിനിടയിൽ രണ്ടു വാഹനങ്ങൾ പിടികൂടി. തൃക്കുന്നപ്പുഴ പാനൂർ ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് വാഹനങ്ങൾ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട ഉടൻ തന്നെ മണൽ വാരാനായി എത്തിയവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമസ്ഥരെ തിരിച്ചറിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ചുരണ്ടി നിലയിലാണ് വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങളുടെ ഉടമസ്ഥരെ തിരിച്ചറിയുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടുമെന്നു പൊലീസ് അറിയിച്ചു.