കളിക്കുന്നതിനിടെ വീട്ടിൽ നിന്നും കാണാതായ രണ്ട് വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര: വക്കീൽ പാലത്തിന് സമീപം പുഴയിൽ 2 വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player