Asianet News MalayalamAsianet News Malayalam

മൈസൂർ പോയി വന്നപ്പോൾ ഒരാൾ കാറിലും മറ്റൊരാൾ ബസിലും; കാർ പരിശോധിച്ച പൊലീസ് പിന്നാലെ വന്ന ബസും തടഞ്ഞ് കുടുക്കി

കാര്‍ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വിഎം സുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ത്തൊടി സി.ആര്‍. അമല്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു. 

two young men opted car and bus to return from mysore and police stopped the car and questioned afe
Author
First Published Nov 30, 2023, 6:47 PM IST

കൽപറ്റ: ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി. മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി എസ്.ഐ സി രാംകുമാറും സംഘവും ടൗണില്‍ നടത്തിയ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 18.38 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വിഎം സുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ത്തൊടി സി.ആര്‍. അമല്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു. മൈസുരുവില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മൈസുരുവില്‍ നിന്നും അമല്‍ മയക്കുമരുന്ന് വാങ്ങിനല്‍കിയ ശേഷം സുഹൈലിനെ കാറില്‍ പറഞ്ഞുവിടുകയായിരുന്നുവെന്ന സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറിന് പിറകെ ബസ്സില്‍ വരികയായിരുന്ന അമലിനെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. മയക്കുമരുന്നും അത് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ സബിത, എസ്.സി.പി.ഒമാരായ സുമേഷ്, പ്രവീണ്‍, ശിവദാസ്, സാദിഖ്, ചന്ദ്രന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios