ഒന്നാം പ്രതിയായ സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്.

തിരുവനന്തപുരം: വീട്ടിൽ കയറി യുവതിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഞെക്കാട് വലിയവിള എസ്.എസ് നിവാസിൽ സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (46), ഞെക്കാട് വലിയവിളയിൽ ശ്രീകാന്ത് (26) എന്നിവരാണ് അറസ്റ്റിലായത്. മാവിൻമൂട് സ്വദേശിനിയായ യുവതിയുടെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് പ്രതികൾ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

യുവതിയുടെ പരാതിയിൽ കല്ലമ്പലം പൊലീസാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളിലും ശ്രീകാന്ത് എഴോളം കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.