ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തി കൊണ്ട് വന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പൊലീസ് പിടിച്ചെടുത്ത്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കാറില്‍ ഒളിപ്പിച്ചുകടത്തിയ വൻ ഹാൻസ് ശേഖരം പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുത്തിയതോട് പൊലീസും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ നിന്നും 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്ക്കര്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തത്. അരുരിൽ വെച്ച് പൊലീസിനെ വെട്ടിച്ച് തീരദേശ റോഡിലുടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. 

ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തി കൊണ്ട് വന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പൊലീസ് പിടിച്ചെടുത്ത്. മാസങ്ങളായി ഇവര്‍ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിവരികയായിരുന്നു. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇയാൾ 80 രൂപയ്ക്കാണ് ആണ് ഇവർ വിറ്റിരുന്നത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും വാഹനവും കോടതിക്ക് കൈമാറി. 

പരിശോധനയില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി സി രാജീവ്കുമാര്‍, കുത്തിയതോട് സബ് ഇന്‍സ്പെക്ടര്‍ പി ആര്‍ രാജീവ്, എസ് ഐ ബിജുമോന്‍, സിപിഒ നിധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷങ്ങളുടെ ഭാഗമായി ജിലയിലുടനീളം പരിശോധന കൂടുതൽ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More : 'ഒറ്റമൂലി ! മൂക്കിലൂടെ നാരങ്ങാനീര് ഒഴിച്ചാല്‍ സൈനസൈറ്റിസ് മാറും'; ഈ പൊടിക്കൈ പരീക്ഷിക്കരുത്, സത്യം ഇതാണ്....

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തത്സമയം അറിയാം- Asianet News Live

Oommen Chandy | അന്ത്യയാത്ര ജനഹൃദയങ്ങളിലൂടെ | Asianet News Live | Kerala Live TV News