ഷംനുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കാറിൽ പരിശോധന നടത്തി. ഇതോടയാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 11.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാറിൽ നിന്നും 26 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്‌സൈസ് പരിശോധനയിൽ കാറിലും കടയിലുമായി സൂക്ഷിച്ചിരുന്ന 11.7 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. വള്ളക്കടവ് സ്വദേശി ഷംനു(29), വെള്ളനാട് സ്വദേശി ദിലീപൻ (43) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പരിശോധനയിൽ കാറിൽ നിന്നും 26 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്ന് ഉച്ചക്കട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഷംനു കുടുങ്ങിയത്.

ഷംനുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കാറിൽ പരിശോധന നടത്തി. ഇതോടയാണ് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് നടന്ന പരിശോധനയിൽ വെള്ളനാട് മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ദിലീപന്റെ കടയിൽ നിന്നും ബാക്കി മയക്കുമരുന്ന് കൂടി പിടികൂടുകയുമായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, ലാൽകൃഷ്ണ, വിനോദ്, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത.എസ്.സിനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുനിൽ പോൾ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.