വാഹന പരിശോധനയ്ക്കിടെ സംശയാസ്പദായി കണ്ട യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

തോല്‍പ്പെട്ടി: വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട. 68 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഷിദ്, അബ്ദുൽ റൗഫ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ആർ.ടി.സി ബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയത്.

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിരുന്നു. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദായി കണ്ട യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും ക്രിസ്മസ് ന്യൂയര്‍ ആഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു.

അതേസമയം കൊച്ചിയിലും ന്യൂ ജെന്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 

Read More :  വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന; ഒരു ലക്ഷം വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍