പ്രതികള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവെന്നും വര്‍ഷങ്ങളായി മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും  പൊലിസ് അറിയിച്ചു.

കോഴിക്കോട്: അര ക്വിന്റലിലേറെ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികളെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്തുകയായിരുന്ന 55.5 കിലോ കഞ്ചാവുമായി ഇടുക്കി അടിമാലി പട്ടമ്മാവട്ടി ഷാജി (45), ഇടുക്കി മൂന്നാര്‍ രാജാക്കാട് എന്‍ആര്‍ സിറ്റി പറത്താനത്ത് സുനില്‍ (47) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 

പ്രതികള്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവെന്നും വര്‍ഷങ്ങളായി മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പൊലിസ് അറിയിച്ചു.
കോഴിക്കോട് റൂറൽ എസ്പി യു. അബ്ദുൽ കരീമിന്റെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അടിവാരം എലിക്കാട് പാലത്തിന് സമീപത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു പരിശോധിക്കുകയായിരുന്നു. 

15 കിലോ കഞ്ചാവുമായി കോഴിക്കോട്ട് ഒരാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്ത് ലഹരി മാഫിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തോടെ മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് പൊലിസ് നടപടി ശക്തമാക്കിയിരുന്നു.