മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ എന്നിവർ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ചികിത്സയിൽ.
ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കുമായി അമിത വേഗത്തിൽ കടന്ന രണ്ടു യുവാക്കൾ അപകടത്തിൽ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ എന്നിവർ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ചികിത്സയിൽ. ബൈക്ക് മോഷണം പോയത് അറിഞ്ഞത് പൊലീസ് വിളിച്ചപ്പോഴെന്ന് ഉടമ പ്രമോദ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപെട്ട ബൈക്ക് വന്നത് അമിത വേഗത്തിലും തെറ്റായ ദിശയിലുമായിരുന്നു.

ബൈക്കിന് മുന്നിലേക്ക് ഒരു തെരുവുനായ ചാടി. നായയെ ഇടിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്ന് പേര്‍ ഉണ്ടായിരുന്നു. 20 മിനിറ്റോളം സമയം അപകടത്തിൽപെട്ട സ്ഥലത്ത് ഇവര്‍ മൂവരും കിടന്നു. പിന്നീടാണ് ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
