കോഴിക്കോട്: മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് യുഡിഎഫിന് പോയത് ചര്‍ച്ചയാകുന്നു. ഒരു എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവുമായി. 

51 അംഗങ്ങളുടെ  പിന്തുണയുണ്ടായിട്ടും മേയര്‍ സ്ഥാനാര്‍ത്ഥിയ ബീന ടീച്ചര്‍ക്ക് ലഭിച്ചത് 49 വോട്ടുകള്‍ മാത്രം. ഡിവിഷന്‍ 20 മെഡിക്ക ല്‍കോളേജ് ഡിവിഷനില്‍ നിന്നും വിജയിച്ച സിപിഎം പ്രതിനിധി എം. മോഹന്റെ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ഇതോടെ 17 അംഗങ്ങളുള്ള യുഡിഎഫിന് 18 വോട്ടുകള്‍ ലഭിച്ചു. 

ഡിവിഷന്‍ അഞ്ച് മൊകവൂരില്‍ നിന്നും വിജയിച്ച എന്‍സിപി പ്രതിനിധി. എംഎസ് തുഷാരയുടെ വോട്ടാണ് അസാധുവായത്. സിപിഎം അംഗത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചത് എല്‍ഡിഎഫിന് നാണക്കേടായിരിക്കുകയാണ്. സിപിഎം നേതൃത്വം സംഭവം ഗൗരവമായാണ് കാണുന്നത്.