തോട്ടപ്പള്ളി സ്പിൽവേയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കാത്തതിലും കുട്ടനാട് എംഎൽഎയുടെ അതൃപ്തി വ്യക്തമാക്കി

ചെങ്ങന്നൂർ: കുട്ടനാട്ടുകാർ വലിയ കഷ്ടപ്പാടിലാണെന്നും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയേയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും ഭരണകക്ഷിയുടെ ഭാഗമായ കുട്ടനാട് എംഎൽഎ. സംസ്ഥാന സർക്കാർ മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ അതൃപ്തി വ്യക്തമാക്കി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം ലിജുവിനോട് കുട്ടനാട്ടിലെ സാഹചര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കുട്ടനാട്ടിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എത്താത്തതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കാത്തതിലും കുട്ടനാട് എംഎൽഎയുടെ അതൃപ്തി വ്യക്തമാക്കി. അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറോട് പറഞ്ഞിട്ടും ഇന്നലെ നടപടി ഉണ്ടായില്ല. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കും. എസി റോഡിൽ വെള്ളം കയറിയ സംഭവത്തിൽ റോഡ് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം വേണം. അന്വേഷണം ഉണ്ടായില്ലെങ്കിൽ സ്വന്തം നിലയിൽ താൻ കോടതിയെ സമീപിക്കും എന്നും റെജി ചെറിയാൻ വിശദമാക്കി. വെള്ളം പൊങ്ങുന്നത് കാണുമ്പോഴേ രക്ഷപ്പെടേണ്ട അവസ്ഥയിലാണെന്നും റെജി ചെറിയാൻ വിശദമാക്കി. തോട്ടപ്പള്ള സ്പിൽവേയിലെ മാലിന്യം നീക്കുന്നതിലെ അനാസ്ഥയേക്കുറിച്ചാണ് എംഎൽഎ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം