മുന്നണിക്കുള്ളിലെ പടലപ്പിണക്കത്തെ തുടർന്ന് ശാന്തമ വർ​ഗീസ് സ്ഥാനം രാജിവെച്ചു. തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

ഫോട്ടോ: തിരുവല്ല ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അനു ജോർജ്

തിരുവല്ല: തിരുവല്ല നഗരസഭയിൽ വീണ്ടും ഭരണം പിടിച്ച് യുഡിഎഫ്. ഒമ്പത് മാസത്തിന് ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയത്. അധ്യക്ഷയായി യുഡിഎഫിലെ അനു ജോർജ് തെഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ലിൻഡ തോമസിനെയാണ് 15നെതിരെ 17 വോട്ടുകൾക്ക് അനു ജോർജ് തോൽപ്പിച്ചത്. ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തില്ല. യുഡിഎഫ് ആയിരുന്നു തിരുവല്ല ന​ഗരസഭ ആദ്യം ഭരിച്ചിരുന്നത്. എന്നാൽ, കേരള കോൺ​ഗ്രസ് (ജോസഫ്) അം​ഗം ശാന്തമ വർ​ഗീസ് യുഡിഎഫിൽ നിന്ന് കൂറുമാറി എൽ‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച് ചെ‌യർപേഴ്സണായതോടെ ഭരണം നഷ്ടമായി.

മുന്നണിക്കുള്ളിലെ പടലപ്പിണക്കത്തെ തുടർന്ന് ശാന്തമ വർ​ഗീസ് സ്ഥാനം രാജിവെച്ചു. തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പിന്നീട് യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശാന്തമ വർ​ഗീസ് യുഡിഎഫിന് വോട്ട് ചെയ്തു.

കേരളത്തിൽ ക്രമസമാധാന നില തകര്‍ന്നെന്ന് മഹിള മോര്‍ച്ചയുടെ ട്വീറ്റ്; വിഷയം ഏറ്റെടുക്കുമെന്ന് ദേശീയ വനിത കമ്മീഷൻ