Asianet News MalayalamAsianet News Malayalam

എൽഡിഎഫിൻ്റെ 17 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ്,  കിഴക്കോത്ത് ഒന്നാം വാർഡ് പിടിച്ചെടുത്തു, താരമായി റസീന ടീച്ചർ

17 വർഷമായി  എൽ.ഡി.എഫിൻ്റെ കുത്തകയായിരുന്നു ഈ വാർഡ്. വിജയിച്ച റസീന ടീച്ചർ കുന്ദമംഗലം യു.പി സ്കൂൾ അധ്യാപികയാണ്.

UDF Wins ward which LDF wins since 17 years in Kozhikode
Author
First Published Nov 10, 2022, 1:12 PM IST

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ കുത്തകയായ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായ റസീന ടീച്ചർ പൂക്കോടാണ് 272 വോട്ടിന് വിജയിച്ചത്. കോൺഗ്രസ് പ്രതിനിധിയായ റസീന ടീച്ചർ 735 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.സി. റഹ്നക്ക് 463 വോട്ടാണ് നേടാനായത്.  എസ്.ഡി.പി.ഐ സ്ഥാനാർഥി ഷറീനാ സലീം 44 വോട്ടും നേടി.

എൽ.ഡി.എഫ് അംഗം ഐ. സജിത സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 17 വർഷമായി  എൽ.ഡി.എഫിൻ്റെ കുത്തകയായിരുന്നു ഈ വാർഡ്. വിജയിച്ച റസീന ടീച്ചർ കുന്ദമംഗലം യു.പി സ്കൂൾ അധ്യാപികയാണ്. എളേറ്റിൽ വട്ടോളി, തൊള്ളമ്പാറ, കണിറ്റമാക്കിൽ, പൂളപ്പൊയിൽ തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഒന്നാം വാർഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  ഐ. സജിത 116 വോട്ടിനാണ് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.  1506 വോട്ടർമാരാണ് ഒന്നാം വാർഡിലുള്ളത്. യു.ഡി.എഫ് ഭരിക്കുന്ന കിഴക്കോത്ത് പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്. ഇതിൽ 16 സീറ്റുകളിലും യുഡിഎഫാണ് ജയിച്ചത്. 

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

 സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ 7 വാർഡുകളടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി 2 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. 

ഉപതെരഞ്ഞെടുപ്പ് ഫലം 

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ്  41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം, 8 സീറ്റുകൾ പിടിച്ചെടുത്തു, കീരപ്പാറയിൽ ഇടതിന് ഭരണനഷ്ടം

Follow Us:
Download App:
  • android
  • ios